അശ്ലീല കത്തെഴുത്തുകാരന്‍ പിടിയില്‍; അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തക
Update: 2023-06-26
Description
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല കത്തയച്ച പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍്തകരുള്‍പ്പെടെയുള്ള വിവിധ തൊഴിലിടത്തിലെ സ്ത്രീകള്‍ക്ക് കത്തെഴുതിയതിന്റെ പേരില്‍ പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമാണ് ഇത്തവണ ജേണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്.. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Comments
In Channel






















